05 November, 2023 07:37:28 PM


ഫോട്ടോ എടുക്കവേ വെള്ളത്തിലേക്ക് കുഴഞ്ഞു വീണു; യുവാവിന് ദാരുണാന്ത്യം



കൊല്ലം: മൻറോതുരുത്തിൽ ഉല്ലാസയാത്ര പോയ യുവാവ് മുങ്ങി മരിച്ചു. കടയ്ക്കൽ സ്വദേശി ലാൽകൃഷ്ണൻ (26) ആണ് മരിച്ചത്. ചേരിയിൽകടവ് ഭാഗത്ത് ഫോട്ടോ എടുക്കുന്നതിനിടയിൽ വെള്ളത്തിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. പത്തനംതിട്ട സീതത്തോട് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത് ഇൻസ്‌പെക്ടറാണ് മരിച്ച ലാൽ കൃഷ്ണൻ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K