03 October, 2023 09:44:31 AM


തെന്മല അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകള്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും



കൊല്ലം: തെന്മല അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകള്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. 30 സെന്‍റിമീറ്റര്‍ വരെയാകും ഷട്ടര്‍ ഉയര്‍ത്തുക. അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. കല്ലട ആറ്റിലെ ജലനിരപ്പ് 40 സെന്‍റിമീറ്റര്‍ വരെ ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ് ഉണ്ട്‌. വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കുന്ന സാഹചര്യത്തില്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K