27 October, 2023 02:50:18 PM
കൊല്ലത്ത് യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറയിലാണ് യുവതിയെ റോഡില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുണ്ടറ പേരയം ചിറ ഭാഗത്ത് ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് സംഭവം.
വഴി യാത്രകാരനായ യുവാവാണ് യുവതിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. ഒഴിഞ്ഞ ടിന്നറിന്‍റെ കുപ്പിയും ബാഗും മൃതദേഹത്തിന് സമീപത്ത് കണ്ടെത്തി. മരിച്ച ആളിനെ തിരിച്ചറിഞ്ഞിട്ടില്ല.