09 November, 2023 04:54:15 PM
സോളാർ പീഡനകേസ്: ഗണേഷ് കുമാർ നേരിട്ട് ഹാജരാകണം; ആവർത്തിച്ചു കോടതി
കൊട്ടാരക്കര: സോളാർ പീഡനകേസിലെ ഗൂഢാലോചന സംബന്ധിച്ച പരാതിയിൽ കെ ബി ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവർത്തിച്ചു കോടതി. കേസ് അടുത്തമാസം ആറാം തീയതി വീണ്ടും പരിഗണിക്കും. ഗണേഷ് കുമാർ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരായില്ല. ഗണേഷ് കുമാറും സോളാർ പീഡനക്കേസിലെ പരാതിക്കാരിയും നേരിട്ട് കോടതിയിൽ എത്താൻ ആയിരുന്നു കൊട്ടാരക്കര കോടതിയുടെ സമൻസ്. ഇതിനെതിരെ ഗണേഷ് കുമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു.