26 September, 2023 01:19:31 PM


കൊല്ലത്ത് സൈനികന്‍റെ ശരീരത്തിൽ ചാപ്പകുത്തിയെന്ന പരാതി വ്യാജം



കൊല്ലം: കടയ്ക്കലിൽ സൈനികനെ മർദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി.എഫ്.ഐയുടെ പേര് ശരീരത്തിൽ ചാപ്പക്കുത്തിയെന്ന പരാതി വ്യാജമെന്ന് കണ്ടെത്തൽ. ചാപ്പകുത്തിയത് സൈനികന്‍റെ സുഹൃത്ത് ജോഷയാണെന്നാണ് കണ്ടെത്തൽ. ഇയാളുടെ വീട്ടിൽ നിന്നും ചാപ്പക്കുത്താന്‍ ഉപയോഗിച്ച പെയിന്‍റും ബ്രഷും പൊലീസ് കണ്ടെടുത്തു. 

സംഭവത്തിൽ സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് ചെയ്തതെന്നാണ് മൊഴി. ഷൈന്‍ പറഞ്ഞപ്രകാരമാണിത് ചെയ്തതെന്ന് ജോഷി പറഞ്ഞു. 

സുഹൃത്ത് ജോഷിയുടെ മൊഴിയാണ് പരാതിയിലെ അന്വേഷണത്തിൽ നിർണായകമായത്. തന്നെ കൊണ്ട് ഷൈൻ ടീഷർട്ട് ബ്ലെയ്ഡ് ഉപയോഗിച്ച് കീറിച്ചുവെന്നും ജോഷി പൊലീസിനോട് വിശദീകരിച്ചു. മർദ്ദിക്കാൻ ആവശ്യപെട്ടുവെങ്കിലും ചെയ്‌തില്ലെന്നും ജോഷി പറയുന്നു. സംവത്തിൽ കൂടുതൽ വ്യക്തത വരുന്നതിനായി ഇരുവരേയും കസ്റ്റഡിയിലെടുത്തിരിക്കയാണെന്നും പൊലീസ് പറയുന്നു. ഇരുവരേയും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്നും സൂചനയുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K