29 September, 2023 04:17:11 PM


മാവേലിക്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; അമ്മയ്ക്കും മകൾക്കും പരിക്ക്



മാവേലിക്കര: കൊല്ലം - തേനി ദേശീയ പാതയിൽ മാവേലിക്കര കൊച്ചാലുംമൂടിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് ലോറി മറിഞ്ഞു. ഉച്ചയോടെയാണ് സംഭവം. കാറിലെ യാത്രക്കാരായിരുന്ന അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കോയമ്പത്തൂരിൽനിന്നും തിരുവനന്തപുരത്തേക്ക് സോളർ പാനലുമായി പോയ ലോറിയാണ് കാറിൽ ഇടിച്ചതെന്നു പൊലീസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K