01 September, 2023 01:48:46 PM


കടയ്ക്കൽ ക്ഷേത്രകുളത്തിൽ മധ്യവയസ്കന്‍ കാൽവഴുതി വീണ് മരിച്ചു



കൊല്ലം: കടയ്ക്കൽ ക്ഷേത്രകുളത്തിൽ മധ്യവയസ്കന്‍ കാൽവഴുതി വീണ് മരിച്ചു. ആൽത്തറമൂട് ലക്ഷിമി നിവാസിൽ അറുപത്തിയഞ്ച് വയസ്സുളള തങ്കപ്പനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.

അപകടം നടന്ന ഉടൻ കടയ്ക്കൽ നിന്ന് ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K