22 January, 2016 03:48:49 PM
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കാരുണ്യ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പാവപ്പെട്ട രോഗികള്‍ക്കായി കാരുണ്യ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ ട്രോമ കെയര്‍ യൂണിറ്റിന്‍റെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യരംഗത്ത് നല്ല മാറ്റം വരുത്തുവാന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രോമ കെയര്‍ യൂണിറ്റിന്‍റെ പ്രവര്‍ത്തനത്തില്‍ ഭാഗമാകുന്ന ഓപ്പറേഷന്‍ തീയറ്ററുകള്‍, ഓര്‍ത്തോ വിഭാഗം, കാര്‍ഡിയോളജി വിഭാഗം, ന്യൂറോ സര്‍ജറി തുടങ്ങിയ എല്ലാ സംവിധാനങ്ങളും ആരംഭിക്കുന്നതിനു വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.