14 April, 2017 02:32:58 PM
ശബരിമലയില്‍ ആയിരങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി വിഷുക്കണി
ശബരിമല: ശബരിമലയില്‍ ആയിരങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി വിഷുക്കണി. പുലര്‍ച്ചെ മൂന്നു മുതല്‍ ഏഴു മണി വരെയായിരുന്നു വിഷുക്കണി ദര്‍ശനം. തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. മേടമാസപ്പുലരിയില്‍ അയ്യപ്പസന്നിധിയില്‍ വിഷുക്കണി ദര്‍ശനത്തിനെത്തിയത് ആയിരങ്ങള്‍. വിഷുപ്പുലരിയില്‍ നട തുറന്ന് തന്ത്രി കണ്ഠര് രാജീവരരു മേല്‍ശാന്തി ഉണ്ണിനന്പൂതിരിയും നെയ്!വിളക്ക് തെളിച്ച് ആദ്യം അയ്യപ്പനെ വിഷുക്കണി കാണിച്ചു. ഓട്ടുരുളിയില്‍ ഒരുക്കിയ വിഷുക്കണി ശരണംവിളികളോടെ ഭക്തരും ദര്‍ശിച്ചു.
ഭക്തര്‍ക്ക് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് വിഷുക്കൈനീട്ടം നല്‍കി. പുലര്‍ച്ചെ മൂന്നു മണി മുതല്‍ ഏഴു വരെയായിരുന്നു വിഷുക്കണി ദര്‍ശനം. ഇന്നലെ ഹരിവരാസനത്തിന് ശേഷം ശ്രീകോവിലില്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്നാണ് ഭഗവാനുള്ള കണി ഒരുക്കിയത്. വിഷുപ്പൂജകളുടെ ഭാഗമായി സഹസ്രകലശവും സന്നിധാനത്ത് നടന്നു. സമൃദ്ധിയുടെ ഒരു നല്ല വര്‍ഷത്തിനായി അയ്യപ്പനെ ദര്‍ശിച്ച്, വിഷുക്കണി കണ്ട് ആയിരങ്ങളാണ് മലയിറങ്ങിയത്. വിഷു, മേടമാസ പൂജകള്‍ക്ക് ശേഷം തിങ്കളാഴ്ച നട അടക്കും.