18 March, 2017 01:09:22 PM


തിരുവനന്തപുരം അമ്പലത്തറ പഴഞ്ചിറ ക്ഷേത്രത്തില്‍ പൊങ്കാല ഉത്സവം




തിരുവനന്തപുരം: അമ്പലത്തറ പഴഞ്ചിറ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഏപ്രില്‍ 2 മുതല്‍ 9 വരെ തീയതികളില്‍ നടക്കും. 2ന് രാവിലെ 6.50ന് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തുന്നതോടെ ഉത്സവം ആരംഭിക്കും. ഏപ്രില്‍ 8നാണ് പ്രശസ്തമായ പൊങ്കാലയും താലപ്പൊലി, കുത്തിയോട്ടം, പുറത്തെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകളും നടക്കുക. ഏപ്രില്‍ 9ന് രാത്രി 9.30 മണിക്ക് കാപ്പ് അഴിച്ച് കുടിയിളക്കും. 12ന് കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.

ഉത്സവത്തിന് മുന്നോടിയായി  ഏപ്രില്‍ ഒന്നിന് വൈകിട്ട് പുണ്യാഹം, പ്രാകാരശുദ്ധി, ദ്രവ്യകലശപൂജ എന്നിവ നടക്കും. ഉത്സവത്തിന് ശേഷം അടയ്ക്കുന്ന നട വിഷുദിനമായ ഏപ്രില്‍ 14ന് തുറക്കും. ക്ഷേത്രം തന്ത്രി ബി.ആര്‍.അനന്തേശ്വര ഭട്ട്, മേല്‍ശാന്തി ജി.സുബ്രഹ്മണ്യന്‍ പോറ്റി എന്നിവരുടെ നേതൃത്വത്തിലാണ് ഉത്സവചടങ്ങുകള്‍ നടക്കുക. ഉത്സവപരിപാടികള്‍ ചുവടെ.


ഒന്നാം ഉത്സവം (ഏപ്രില്‍ 2) : രാവിലെ 4.30- നിര്‍മ്മാല്യം, 5.30 - ഉഷപൂജ, 6.30 - ഗണപതിഹോമം, ദ്രവ്യകലശാഭിഷേകം, 6.50നു മേല്‍ - ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തല്‍, 10.30 - അന്നദാനം, വൈകിട്ട് 5ന് - നടതുറക്കല്‍, 6.30 - പഞ്ചാലങ്കാര പൂജ, 7.00 - ഭജന, 7.45 -  പുഷ്പാഭിഷേകം, 8.00- വിശേഷാല്‍പൂജ, 9.00 - ഗാനമേള

രണ്ടാം ഉത്സവം (ഏപ്രില്‍ 3) : രാവിലെ 5.00- പതിവ് പൂജകള്‍ 10.30 - അന്നദാനം, വൈകിട്ട് 6.00 - ഭക്തിഗാനസുധ, 6.30 - പഞ്ചാലങ്കാര പൂജ, 7.00 - ഭജന, 7.45 -  പുഷ്പാഭിഷേകം, 8.00- വിശേഷാല്‍പൂജ, 9.00 - കോമഡിഷോ, താരസംഗമം

മൂന്നാം ഉത്സവം (ഏപ്രില്‍ 4) : രാവിലെ 5.00- പതിവ് പൂജകള്‍, 6.40 - കുത്തിയോട്ടത്തിന് പള്ളിപലകയില്‍ പണംവെയ്പ്, 10.30 - അന്നദാനം, വൈകിട്ട് 5.30 - ഭക്തിഗാനാഞ്ജലി, 6.30 - പഞ്ചാലങ്കാര പൂജ, 7.00 - നൃത്തസന്ധ്യ- ആനന്തിക നാട്യവിദ്യാലയം, കൊല്ലം, 7.45 -  പുഷ്പാഭിഷേകം, 8.00- വിശേഷാല്‍പൂജ, 9.00 - ഗാനമേള - കൊല്ലം ഗ്രേസ് വോയ്സ്

നാലാം ഉത്സവം (ഏപ്രില്‍ 5) : രാവിലെ 5.00- പതിവ് പൂജകള്‍, 10.30 - അന്നദാനം, വൈകിട്ട് 6.00 - ഭക്തിഗാനമേള,  6.30 - പഞ്ചാലങ്കാര പൂജ, 7.45 -  പുഷ്പാഭിഷേകം, 8.00- വിശേഷാല്‍പൂജ, 9.00 - വീരവിളയാട്ട് - നാടന്‍പാട്ടും ദൃശ്യാവിഷ്കാരവും

അഞ്ചാം ഉത്സവം (ഏപ്രില്‍ 6) : രാവിലെ 5.00- പതിവ് പൂജകള്‍, 6.30 - പഞ്ചാലങ്കാര പൂജ, 7.30 - ക്ഷേത്രം നട അടപ്പ്, വൈകിട്ട് 6.30 - ദീപാരാധന, 7.00 - നൃത്തസന്ധ്യ - സാരംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 7.45 - അന്നദാനം, 8.00- വിശേഷാല്‍പൂജ,  8.15 -  പുഷ്പാഭിഷേകം,  9.00 - കളമെഴുത്തും സര്‍പ്പപാട്ടും

ആറാം ഉത്സവം (ഏപ്രില്‍ 7) : രാവിലെ 5.00- പതിവ് പൂജകള്‍, 10.30 - അന്നദാനം, വൈകിട്ട് 6.00 - ഭജന, 6.30 - പഞ്ചാലങ്കാര പൂജ, 7.00 - ഭക്തിഗാനസുധ - തംബുരു ഓര്‍ക്കസ്ട്ര, പൂന്തുറ, 7.30 -  പുഷ്പാഭിഷേകം, 8.00- അഷ്ടമംഗല്യപൂജ, 9.00 - കഥാപ്രസംഗം - ചാന്ദിനി ചൗക്കിലെ സൂര്യന്‍ (എ.ആര്‍.ചന്ദ്രന്‍), വെളുപ്പിന് 1.00 - ശ്രീഭൂതബലി (ശ്രീഭൂതബലി സമയം സ്ത്രീകളും കുട്ടികളും ക്ഷേത്രപരിസരത്ത് പ്രവേശിക്കാന്‍ പാടില്ല.)


ഏഴാം ഉത്സവം (ഏപ്രില്‍ 8 - പൊങ്കാല) : രാവിലെ 5.00- പതിവ് പൂജകള്‍, 10.45 - പൊങ്കാലയ്ക്ക് അടുപ്പ് വെയ്ക്കല്‍, 12.00 - അന്നദാനം, 1.00 - താലപ്പൊലി, 2.45നു മേല്‍ പൊങ്കാല നിവേദ്യം, വൈകിട്ട്   6.30 -  പുഷ്പാഭിഷേകം, 6.45 - പഞ്ചാലങ്കാര പൂജ, 9.40നു മേല്‍ കുത്തിയോട്ടം ചൂരല്‍ചാര്‍ത്ത് (കുത്തിയോട്ടത്തോടനുബന്ധിച്ച് പൂക്കാവടി, കുംഭകുടെ, ഡാന്‍സ്, മയൂരനൃത്തം, ബാന്‍ഡ്മേളം, പഞ്ചവാദ്യം, ചെണ്ടമേളം എന്നിവ ഉണ്ടാകും), 11.45നു മേല്‍ ദേവിയെ പുറത്തെഴുന്നള്ളിപ്പ്

എട്ടാം ഉത്സവം (ഏപ്രില്‍ 9) : രാത്രി 7നും 7.30നും മദ്ധ്യേ - കാപ്പ് അറുപ്പ്, 12.00 - കുരുതി തര്‍പ്പണം

ഉത്സവം കഴിഞ്ഞ് നടതുറക്കല്‍ (ഏപ്രില്‍ 14 - വിഷു) : രാവിലെ 5.00 - നടതുറക്കല്‍, വിഷുക്കണി, 5.10 - നിര്‍മ്മാല്യം, 6.45 - ഉഷപൂജ, 9.30 - ഉച്ചപൂജ, 10.30 - അന്നദാനം, വൈകിട്ട് 5.00 - ഭക്തിഗാനമേള, 6.30 - പഞ്ചാലങ്കാരപൂജ, 7.00 - നൃത്തസന്ധ്യ, 7.45 - പുഷ്പാഭിഷേകം, 8.00 - അത്താഴപൂജ, 

ഉത്സവത്തിന്‍റെ സുഗമമായ നടത്തിപ്പിന് ഡി.കെ.വിജയരാഘവന്‍ (ചെയര്‍മാന്‍), സി.രവീന്ദ്രന്‍ (പ്രസിഡന്‍റ്), വി.വിജയന്‍ (സെക്രട്ടറി), ജി.സുകുമാരന്‍ (വൈസ് പ്രസി), കെ.ചന്ദ്രന്‍ നായര്‍ (ജോ.സെക്ര), എസ്.സജീവ് (ട്രഷ), കെ.പി.ചിദംബരന്‍, ടി.എന്‍.ശിവദാസന്‍ നായര്‍, ജി.വിജയന്‍, എസ്.രാജന്‍, ജി.മോഹനന്‍, കെ.രവീന്ദ്രദാസ്, ജി.വിക്രമന്‍, വി.മോഹന്‍ദാസ് എന്നിവരടങ്ങിയ ഭരണസമിതി പ്രവര്‍ത്തിച്ചു വരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 13K