15 March, 2017 10:26:03 AM


തിരുനക്കര മഹാദേവക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്ന് കൊടിയേറും



കോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തില്‍ ഉത്സവത്തിന് ബുധനാഴ്ച കൊടിയേറും. തന്ത്രി കണ്ഠര് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വൈകിട്ട് ഏഴിനാണ് കൊടിയേറ്റ്. 24ന് ആറാട്ടോടെ സമാപിക്കും. മേളപ്പെരുമയോടെ തിരുനക്കരപ്പൂരം 21ന് നടക്കും. 22ന് വലിയവിളക്ക്. 23ന് പള്ളിവേട്ട.


ബുധനാഴ്ച പുലര്‍ച്ചെ നാലിന് നിര്‍മ്മാല്യദര്‍ശനം, അഭിഷേകം. അഞ്ചിന് അഷ്ടദ്രവ്യഗണപതിഹോമം. പകല്‍ 11.30ന് മുറജപ അഭിഷേകം. എട്ടിന് കലാവേദിയില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ടി സി രാമാനുജം അധ്യക്ഷനാകും. രാത്രി 10 ന് കൊച്ചിന്‍ ഹരിശ്രീയുടെ ഗാനമേള നടക്കും.


16ന് വൈകിട്ട് 8.30ന് നൃത്തസന്ധ്യ. രാത്രി 10 മുതല്‍ കഥകളി, കലാമണ്ഡലം ഗോപി പങ്കെടുക്കും. 17ന് വൈകിട്ട് നൃത്തനൃത്യങ്ങള്‍. 6.30 ന് സംഗീതക്കച്ചേരി. 18ന് വൈകിട്ട് 4.30ന് ശ്രീനാരായണീയ തിരുവാതിര. 8.30ന് സംഗീതസദസ്സ്. 19ന് വൈകിട്ട് നാലിന് പാലക്കാട് പനമണ്ണ ശശി, മട്ടന്നൂര്‍ ഉദയന്‍ നമ്പൂതിരി എന്നിവരുടെ ഇരട്ടത്തായമ്പക. ആറിന് കാഴ്ചശ്രീബലി, നാദസ്വരം ആറന്മുള ശ്രീകുമാര്‍. 8.30ന് വയലിന്‍ ഫ്യൂഷന്‍. രാത്രി 10ന് ആലപ്പുഴ ബ്ളൂ ഡയമണ്ട്സിന്റെ ഗാനമേള. 20ന് വൈകിട്ട് നാലിന് ഹരികഥ. ആറിന് കാഴ്ശ്രീബലി. 8.30ന് സാക്സഫോണ്‍ ഫ്യൂഷന്‍. രാത്രി 10 ന് കോയമ്പത്തൂര്‍ മല്ലീശ്ശേരി ഓര്‍ക്കസ്ട്രയുടെ ഗാനമേള.

21നാണ് പകല്‍പ്പൂരം. രാവിലെ 10 മുതല്‍ 12 വരെ പെരുവനം കുട്ടന്‍മാരാരും സംഘവും ഒരുക്കുന്ന പഞ്ചാരിമേളം. പകല്‍ രണ്ട് മുതല്‍ ഉത്സവബലിദര്‍ശനം. വൈകിട്ട് മൂന്നിന് അറുപതോളം കലാകാരന്മാരും പങ്കെടുക്കുന്ന ആല്‍ത്തറമേളം, 22 ഗജവീരന്മാരും പങ്കെടുക്കുന്ന കുടമാറ്റം. 22ന് വലിയവിളക്ക്. വൈകിട്ട് ആറിന് കാഴ്ചശ്രീബലി. രാത്രി 8.30ന് ഭക്തിഗാനതരംഗിണി. 10.30ന് ആര്‍എല്‍വി പ്രദീപ്കുമാറിന്റെ നൃത്തനൃത്യങ്ങള്‍. 12ന് വലിയവിളക്ക്, വലിയവിളക്ക് എഴുന്നള്ളിപ്പ്. 23ന് വൈകിട്ട് അഞ്ചിന് സംഗീതസദസ്സ്. തുറവൂര്‍ നാരായണപ്പണിക്കരുടെ നാദസ്വരം. 8.30ന് മധു ബാലകൃഷ്ണന്‍ നയിക്കുന്ന ഗാനമേള. രാത്രി ഒന്നിന് പള്ളിവേട്ട എഴുന്നള്ളിപ്പ്.

24ന് രാവിലെ എട്ടിന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്. മാന്നാര്‍ കുട്ടംപേരൂര്‍ വി കെ കൃഷ്ണന്റെ പറകൊട്ടിപ്പാട്ട്. 11ന് ആറാട്ടുസദ്യ. 12ന് കെ ജി ഉദയശങ്കറിന്റെ ഭക്തിഗാനാമൃതം. വൈകിട്ട് നാലിന് നാദസ്വരക്കച്ചേരി. രാത്രി 8.30ന് സമാപനസമ്മേളനം കലക്ടര്‍ സി എ ലത ഉദ്ഘാടനംചെയ്യും. എം എസ് പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തും. 9.30ന് ചെന്നൈ സന്ദീപ് നാരായണന്റെ ആറാട്ടുകച്ചേരി. ഒന്നിന് സോപാനസംഗീതം. രണ്ടിന് ക്ഷേത്രമൈതാനത്ത് ആറാട്ട് എതിരേല്‍പ്പ്, ദീപക്കാഴ്ച. പുലര്‍ച്ചെ അഞ്ചിന് കൊടിയിറങ്ങും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K