07 November, 2016 03:00:41 PM
ഏറ്റുമാനൂര്‍ ക്രിസ്തുരാജ ദൈവാലയത്തില്‍ രാജത്വ തിരുനാള്‍ 11 മുതല്‍
ഏറ്റുമാനൂര്‍: ക്രിസ്തുരാജ ദൈവാലയത്തില്‍ രാജത്വ തിരുനാള്‍ നവംബര്‍ 11 മുതല്‍ 21 വരെ നടക്കും. നവംബര്‍ 11 ന് വൈകിട്ട് 4.30 ന് വികാരി ഡോ. വര്‍ഗ്ഗീസ് പുത്തന്‍പുരയ്ക്കല്‍ കൊടിയേറ്റ് നടത്തും. 5.30 ന് ക്രിസ്തുരാജ മണ്ഡപം വെഞ്ചരിപ്പ് നടക്കും. എല്ലാ ദിവസവും രാവിലെ 6.00 ന് സപ്രാ, വി.കുര്‍ബ്ബാന, വൈകിട്ട് 5.00 ന് ആഘോഷമായ വി.കുര്‍ബ്ബാന, പ്രസംഗം,നൊവേന എന്നിവ ഉണ്ടായിരിക്കും.
നവംബര്‍ 17 ന് വൈകിച്ച് ദിവ്യകാരുണ്യ പ്രദക്ഷിണം, 18 ന് വൈകിട്ട് കലാസന്ധ്യ, 19 ന് വൈകിട്ട് പ്രദക്ഷിണം , ലദീഞ്ഞ് എന്നിവയാണ് പ്രധാന പരിപാടികള്‍. പ്രധാന തിരുനാള്‍ ദിവസമായ 20 ന് രാവിലെ വി.കുര്‍ബാന, ആഘോഷമായ വി.കുര്‍ബാന, വൈകിട്ട് വാദ്യമേളങ്ങള്‍, റാസ കുര്‍ബാന, പ്രസംഗം, പ്രദക്ഷിണം, ബാന്‍റ് മേളം, രാത്രി 8.00 ന് കൊടിയിറക്ക് 21 ന് രാവിലെ സപ്രാ, വി.കുര്‍ബാന തുടങ്ങിയവയാണ് പരിപാടികള്‍