23 November, 2024 02:33:02 PM


വിശുദ്ധ പദവി പ്രഖ്യാപനത്തിന് ദശാബ്ദി നിറവ്



മാന്നാനം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിൻ്റെയും വിശുദ്ധ ഏവുപ്രാസ്യാമ്മയുടെയും വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ പത്താം വാർഷികം സീറോ മലബാർ സഭ കൂരിയ ബിഷ പ്പ് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ മാന്നാനം ആശ്രമദേവാലയത്തിൽ ആഘോഷിച്ചു. തിരുവനന്തപുരം സെൻറ് ജോസഫ് പ്രൊവിൻസ് പ്രൊവിൻഷ്യൽ റവ. ഫാ. ആൻറണി ഇളംതോട്ടം സി എം ഐ ഫ്ലാഗ് ഓഫ് ചെയ്ത തീർത്ഥാടന ഘോഷയാത്ര മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് ആരംഭിച്ച് മാന്നാനം ആശ്രമ ദേവാലയത്തിൽ എത്തിച്ചേർന്നു.


മാന്നാനം ആശ്രമാധിപൻ റവ. ഫാ. കുര്യൻ ചാലങ്ങാടി സി എം ഐ, കോർപ്പറേറ്റ് മാനേജരും കെ ഇ സ്കൂൾ പ്രിൻസിപ്പളുമായ റെവ. ഡോ.ജെയിംസ് മുല്ലശ്ശേരി സി എം ഐ, കെ ഇ റസിഡൻസ് പ്രിഫക്ട് റവ. ഫാ. ഷൈജു സേവ്യർ സി എം ഐ , തിരുവനന്തപുരം സെൻറ് ജോസഫ് പ്രൊവിൻസിൽ ഉൾപ്പെടുന്ന സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, അധ്യാപകർ, അനധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആരംഭിച്ച തീർത്ഥാടന ഘോഷയാത്രയിൽ തിരുവനന്തപുരം സെൻറ് ജോസഫ് പ്രൊവിൻസിന് കീഴിലുള്ള മുപ്പതോളം സ്കൂളുകളിൽ നിന്നായി 5000ത്തിലേറെ വിദ്യാർഥികളും വിശ്വാസികളും പങ്കെടുത്തു. മാർഗംകളി,വിശുദ്ധരുടെ വേഷങ്ങൾ,കട്ടൗട്ടുകൾ,പ്ലോട്ടുകൾ തുടങ്ങി വർണ്ണാഭമായ വേഷമണിഞ്ഞ കുട്ടികളുടെ നീണ്ട നിര തന്നെ റാലിയിൽ അണിനിരന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K