27 October, 2016 05:27:06 PM


അതിരമ്പുഴ പള്ളിയില്‍ കൃപാഭിഷേകം കണ്‍വെന്‍ഷന്‍ നവംബര്‍ 9 ന്



അതിരമ്പുഴ: സെന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍ നവംബര്‍ 9 മുതല്‍ നടക്കുന്ന കൃപാഭിഷേകം കണ്‍വെന്‍ഷന്‍റെ ഒരുക്കങ്ങല്‍ ആരംഭിച്ചു. അതിരമ്പുഴ പള്ളി മൈതാനത്ത് ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള പന്തലില്‍ ആണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ഡൊമിനിക് വാളമ്നാലിന്‍റെ നേതൃത്വത്തിലുള്ള ടീം കണ്‍വെന്‍ഷന്‍ നയിക്കും. നവംബര്‍ 13 ന് കണ്‍വെന്‍ഷന്‍ സമാപിക്കും. എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയാണ് കണ്‍വെന്‍ഷന്‍. 


ഒമ്പതിന് രാവിലെ കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. 12 ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്‍കും. എല്ലാ ദിവസവും ഫാ.ഡൊമിനിക് വാളമ്നാല്‍ വചനപ്രഘോഷണവും സൗഖ്യാരാധനയും നയിക്കും. വിശുദ്ധ കുര്‍ബാന, ജപമാല, വചനപ്രഘോഷണം, സൗഖ്യാരാധന എന്നിവ എല്ലാ ദിവസവും നടക്കും. 


രോഗികള്‍ക്കായി പന്തലില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് വികാരി ഫാ.സിറിയക് കോട്ടയില്‍ പറഞ്ഞു. പന്തലിന്‍റെ വിവിധ ഭാഗങ്ങളില്‍ എല്‍.ഇ.ഡി സ്ക്രീനുകള്‍ സ്ഥാപിക്കും. 


വികാരി ഫാ.സിറിയക് കോട്ടയില്‍(രക്ഷാധികാരി), ഫാ.ജിബിന്‍ കേഴപ്ലാക്കല്‍(ജനറല്‍ കണ്‍വീനര്‍), ടോമി സെബാസ്റ്റ്യന്‍ചക്കാലയ്ക്കല്‍(ജോയിന്‍റ് ജനറല്‍ കണ്‍വീനര്‍), ഫാ.സോജി ചക്കാലയ്ക്കല്‍, ഫാ.ജോസി മഞ്ചേരിക്കളം, ഫാ.തോമസ് കാഞ്ഞിരത്തുംമൂട്ടില്‍(സഹരക്ഷാധികാരികള്‍), സോജന്‍ ആലഞ്ചേരില്‍, ജോണി പണ്ടാരക്കളം, ജേക്കബ് തലയണക്കുഴി(കൈക്കാരന്മാര്‍) മാത്യു പനന്താനം, എന്‍.വി.വിന്‍സന്‍റ് , ഒ.ജെ. തോമസ്(ലീഡര്‍മാര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ഒരുക്കങ്ങല്‍ക്ക് നേതൃത്വം നല്‍കുന്നു.     



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K