09 October, 2025 09:01:39 AM


ഏറ്റുമാനൂരിൽ വീട്ടമ്മയെ കഴുത്തറത്തു മരിച്ച നിലയിൽ കണ്ടെത്തി



ഏറ്റുമാനൂർ: കോട്ടയം ഏറ്റുമാനൂരിൽ വീട്ടമ്മയെ കഴുത്തറത്തു മരിച്ച നിലയിൽ കണ്ടെത്തി. തെള്ളകം പൂഴികുന്നേൽ ജോസിന്റെ ഭാര്യ ലീന ജോസ് (55) ആണ് മരിച്ചത്. ശരീരത്തിൽ മുറിവുകൾ കണ്ടെത്തി. വീടിന്റെ പിൻവശത്തായിട്ടാണ് ലീനയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ 12.30ന് ശേഷം മൂത്ത മകൻ വീട്ടിലെത്തിയ ശേഷമാണ് മൃതദേഹം കണ്ടത്. ഈ സമയം വീട്ടിൽ ഭർത്താവ്, ഭർതൃപിതാവ്, ഇളയ മകൻ എന്നിവർ ഉണ്ടായിരുന്നു. എന്നാൽ ഇവരാരും സംഭവം അറിഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്. ലീനയുടെ കഴുത്തിൽ ഒരു മുറിവ് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധന ആരംഭിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് കടന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K