11 December, 2025 01:04:32 PM
പൂവത്തുംമൂട്ടിൽ അധ്യാപികയെ ഭർത്താവ് സ്കൂളിലെത്തി കുത്തി പരിക്കേൽപ്പിച്ചു

ഏറ്റുമാനൂര്‍: ഏറ്റുമാനൂരിൽ അധ്യാപികയായ ഭാര്യയെ ഭർത്താവ് സ്കൂളിലെത്തി കുത്തി പരിക്കേൽപ്പിച്ചു. ഏറ്റുമാനൂര്‍ പൂവത്തുംമൂട് ഗവ എൽ.പി സ്‌കൂളിലെ അധ്യാപിക മോസ്‌കോ സ്വദേശിയായ ഡോണിയയെയാണ് ഭർത്താവ് കൊച്ചുമോൻ കുത്തിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. സംഭവത്തിന് ശേഷം ഭർത്താവ് ഓടി രക്ഷപെട്ടു. കൊച്ചുമോനായി പൊലീസ് അന്വേഷണം ആരംഭിച്ചു.





