27 January, 2026 07:23:02 PM
അതിരമ്പുഴയിൽ കെ എസ് ഇ ബി ജീവനക്കാരൻ്റെ ബൈക്ക് യുവാക്കൾ മോഷ്ടിച്ചു

ഏറ്റുമാനൂർ: അതിരമ്പുഴ കെഎസ്ഇബി ഓഫീസ് കെട്ടിടത്തിൻ്റെ പാർക്കിംങ് ഏരിയയിൽ ലോക്ക് ചെയ്തു വച്ചിരുന്ന ഓവർസീയർ വൈക്കം തലയാഴം സ്വദേശി അനിൽകുമാറിൻ്റെ KL-36 A 4048 എന്ന നമ്പറിലുള്ള ഹീറോ ഹോണ്ടെ പാഷൻ പ്ലസ് ബൈക്കാണ് രണ്ട് യുവാക്കൾ ചേർന്ന് മോഷ്ടിച്ചത്. ജനുവരി 25 ന് പുലർച്ചെ 1.47 ഓടെയാണ് സംഭവം. 25 വയസ്സിൽ താഴെയുള്ള രണ്ട് യുവാക്കൾ എത്തി ബൈക്കിൻ്റെ ലോക്ക് തകർത്ത് വാഹനം ഓടിച്ച് പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. നൈറ്റ് ഡ്യൂട്ടിക്ക് ശേഷം അനിൽകുമാർ വീട്ടിലേക്ക് മടങ്ങാനായി എത്തിയപ്പോഴാണ് ബൈക്ക് മോഷണം വിവരവും മനസ്സിലായത്. തുടർന്ന് നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കവർച്ചയും തിരിച്ചറിഞ്ഞത്. പിന്നാലെ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി.





