05 February, 2026 07:08:32 PM


അയ്മനം-മാലിച്ചിറ ബോട്ട് ജെട്ടിക്ക് 27 ലക്ഷത്തിന്‍റെ ഭരണാനുമതി- മന്ത്രി വി.എന്‍ വാസവന്‍



എറ്റുമാനൂര്‍ : അയ്മനം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് മാലിച്ചിറയില്‍ ബോട്ട് ജെട്ടി നിര്‍മ്മിക്കുന്നതിന് 27 ലക്ഷം രൂപയ്ക്ക് ഭരണാനുമതിയായതായി മന്ത്രി വി. എന്‍ വാസവന്‍ അറിയിച്ചു. ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്‍റെ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണ അനുമതി ലഭിച്ചിരിക്കുന്നത്. മണിയാപറമ്പ്-മാലിച്ചിറ ബോട്ട് ജെട്ടി നിര്‍മാണത്തിനും, ജെട്ടിയുടെ മേല്‍വശത്തും താഴ്വശത്തും ആവശ്യമായ തീരസംരക്ഷണ പ്രവൃത്തികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  തോടിന്‍റെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920