01 January, 2026 06:49:59 PM
ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസ്; നാൽപ്പത്തിമല ഹെൽത്ത് സെന്‍ററിൽ പ്രോഗ്രാം നടത്തി

അതിരമ്പുഴ: ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസ് ക്യാമ്പയിന്റെ ഭാഗമായി നാൽപ്പത്തിമല ഹെൽത്ത് സെൻററിൽ വച്ച് പ്രോഗ്രാം നടത്തി. ജെ പി എച്ച് എൻ സിന്ധു ആശംസിച്ചു. വാർഡ് മെമ്പർ ജിജി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം നിർവഹിച്ചു. പുതുവത്സരത്തോട് അനുബന്ധിച്ച് കേക്ക് കട്ടിങ് അധ്യക്ഷൻ നിർവഹിച്ചു. മറ്റു വാർഡ് മെമ്പർമാരായ സിനി കാരികൊമ്പിൽ. ആനി സെബാസ്റ്റ്യൻ, ഷൈനീ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യോഗ ഇൻസ്ട്രക്ടർ ആയ മാത്യു ക്ലാസ് എടുത്തു. തുടർന്ന് ഡോക്ടർ ഹണി ക്ലാസ് എടുക്കുകയും യോഗ ചെയ്യിക്കുകയും ചെയ്തു. എം എൽ എസ് പി മീനു യോഗത്തിന് നന്ദി അർപ്പിച്ചു യോഗം അവസാനിച്ചു.





