20 January, 2026 03:39:09 PM


ശബരിമല കൊള്ള: ഏറ്റുമാനൂരിൽ ബിജെപിയുടെ പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ചു



ഏറ്റുമാനൂർ: ശബരിമല കൊള്ള നടത്തിയത് സിപിഎം, കോൺഗ്രസ് സംഘമാണെന്നാരോപിച്ച് ഏറ്റുമാനൂരിൽ ബിജെപിയുടെ പ്രതിഷേധം. ദേവസ്വം മന്ത്രി വി എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തിയ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഏറ്റുമാനൂർ-നീണ്ടൂർ റോഡിനു മുന്നിൽ പ്രകടനമായി എത്തിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ബാരിക്കേട് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K