26 December, 2025 06:13:21 PM


ടോമി കുരുവിള ഏറ്റുമാനൂർ നഗരസഭ ചെയർമാൻ; പുഷ്പകുമാരി വൈസ് ചെയർപേഴ്സൺ



ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭാ ചെയർമാനായി കോൺഗ്രസ് (ഐ) നേതാവ് ടോമി കുരുവിള തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം വാർഡിൽ നിന്നും ജയിച്ച കോൺഗ്രസ് പ്രതിനിധി പുഷ്പകുമാരിയാണ് വൈസ് ചെയർ പേഴ്സൺ. 

ഇന്ന് രാവിലെ നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളിൽ നിന്നായി 3 പേരാണ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചത്. 36 കൗൺസിലർമാരിൽ 21 വോട്ട് ടോമിക്ക് ലഭിച്ചു. എൽഡിഎഫിൽ നിന്നും മത്സരിച്ച ഈ എസ് ബിജുവിന് (സിപിഎം) 6 വോട്ടും ബിജെപി പ്രതിനിധി വേണുഗോപാലിന്  7 വോട്ടും ലഭിച്ചു. സ്വതന്ത്രരായി ജയിച്ച 2 പേർ വോട്ട് അസാധുവാക്കി. 

ഉച്ചകഴിഞ്ഞ് നടന്ന വൈസ്      ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ പുഷ്പ വിജയകുമാറിന്  21 വോട്ട് ലഭിച്ചു. എൽഡിഎഫിൽ നിന്നും മത്സരിച്ച ഷൈലജയ്ക്ക് (സിപിഎം സ്വതന്ത്ര) 6 വോട്ടും ബിജെപി പ്രതിനിധി ഉഷാ സുരേഷിന്  7 വോട്ടും ലഭിച്ചു. സ്വതന്ത്രരായി ജയിച്ച ബീന ഷാജിയും അഡ്വ. ടി.പി. മോഹൻ ദാസും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. നഗരസഭ രൂപീകൃതമായ ശേഷം മൂന്നാം തവണയും കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ടോമി കുരുവിള ഇക്കുറി വാർഡ് 26 (കാരിത്താസ്)ൽ നിന്നുമാണ് ജയിച്ചത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K