17 February, 2026 11:26:38 AM
ഏറ്റുമാനൂർ കെ എസ് ആർ ടി സി സ്റ്റാന്‍റിലേക്കുള്ള കുഴിക്ക് ഒടുവില്‍ ശാപമോക്ഷം

ഏറ്റുമാനൂർ: എം സി റോഡിൽ നിന്ന് ഏറ്റുമാനൂർ കെ എസ് ആർ ടി സി സ്റ്റാന്‍റിലേക്കുള്ള പ്രവേശന കവാടത്തിലെ വൻകുഴി ടൈൽ പാകി മൂടുന്നു. ഇന്ന് രാവിലെയാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. സ്റ്റാൻ്റിലേക്ക് കയറുന്ന ബസുകൾക്കും മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും ഉൾപ്പെടെ ഏറെ ബുദ്ധിമുട്ടായിരുന്നു പലപ്പോഴായി അടച്ചിട്ടും വീണ്ടും വീണ്ടും രൂപപ്പെട്ട ഈ കുഴി. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് മുൻപേ ഭക്തജനങ്ങൾക്ക് യാത്ര സുഖകരമാക്കാൻ മന്ത്രി വി എൻ വാസവന്റെ നിർദേശപ്രകാരണ് നവീകരണ പ്രവർത്തനം നടക്കുന്നത്.





