22 December, 2025 12:01:36 PM


പേരൂരിൽ കാറിടിച്ച് രണ്ട് വഴിയാത്രക്കാർക്ക് പരിക്ക്



ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ കാറിടിച്ചു രണ്ട് വഴിയാത്രക്കാർക്ക് പരിക്ക്. ഏറ്റുമാനൂർ - മണർകാട് ബൈപാസ് റോഡിൽ പേരൂർ വില്ലേജ് ഓഫിസിന് സമീപം ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ പി എ മാത്യു, സിറിയക് കുരുവിള എന്നിവരെ ഇടിച്ച കാറിൽ തന്നെ തെളളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരൂർ സെന്റ് സെബാസ്റ്റ്യൻ പദവിയിൽ പ്രഭാത കുർബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇരുവരെയും ഏറ്റുമാനൂർ ഭാഗത്ത്‌ നിന്ന് വന്ന കാറിടിച്ചു തെറിപ്പിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K