13 January, 2026 06:49:03 PM
ഏറ്റുമാനൂർ മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് അവതരണം വ്യാഴാഴ്ച

കോട്ടയം: സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ മണ്ഡലം കൂടിയായ ഏറ്റുമാനൂരിൽ കഴിഞ്ഞ നാലര വർഷക്കാലം നടത്തിയ വികസന ക്ഷേമപ്രവർത്തനങ്ങളുടെ പ്രോഗ്രസ്സ് റിപ്പോർട്ട് വ്യാഴാഴ്ച (ജനുവരി 15) അവതരിപ്പിക്കും. രാവിലെ 10-ന് മാന്നാനം കെ.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിലാണ് പ്രോഗ്രസ്സ് റിപ്പോർട്ട് അവതരണം.
2021 ജൂലൈ 17 ന് നടന്ന വികസനശിൽപശാലയിൽ രൂപപ്പെടുത്തിയ വികസന പദ്ധതിക്ക് അനുസരിച്ചാണ് ഏറ്റുമാനൂർ മണ്ഡലത്തിലെ വികസന പദ്ധതികൾ രൂപീകരിച്ചത്. 2021-23 കാലത്തെ നിർവഹണ പുരോഗതിയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയുള്ള വികസന റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് 2023-ൽ അവലോകന യോഗവും ചേർന്നിരുന്നു. സംസ്ഥാനത്ത് ഇതാദ്യമായാണ് മണ്ഡലത്തിന്റെ പ്രോഗ്രസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങളുമായി ചർച്ച നടത്തുന്നത്.





