18 February, 2026 07:54:48 PM


ഏറ്റുമാനൂര്‍ ചിറക്കുളത്തില്‍ മധ്യവയസ്‌കനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ബസ്റ്റാന്‍റിനോട് ചേർന്നുള്ള ചിറക്കുളത്തില്‍ മധ്യവയസ്‌കനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാർക്കറ്റിലെ തൊഴിലാളിയായ അഷറഫ് എന്നയാളാണ് കുളത്തിൽ വീണ് മരിച്ചത്. കോട്ടയത്ത്‌ നിന്ന് എത്തിയ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ ചിറക്കുളത്തിന്റെ മധ്യഭാഗത്തു നിന്ന് മൃതദേഹം മുങ്ങി എടുക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ഏറ്റുമാനൂർ പോലീസ് എസ് എച്ച് ഒ ശ്യാമിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K