06 October, 2025 08:59:42 PM
മാന്നാനത്ത് പിതാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

മാന്നാനം: പിതാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ മകനെ അറസ്റ് ചെയ്തു. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ മാന്നാനം ഷാപ്പുപടി ഭാഗത്ത് കൊല്ലപ്പള്ളിൽ വീട്ടിൽ ജോസഫ് ലൂക്ക(72 )യെ മകനായ അഗസ്റ്റസ് (36) വീട്ടിലെ ഹാൾ മുറിയിലെ ഭിത്തിയിൽ തല പിടിച്ച് ഇടിപ്പിച്ച് തലക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. കേസിലെ പ്രതിയും പരിക്കേറ്റയാളുടെ ഏക മകനുമായ അഗസ്റ്റസ് എന്നയാളെ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്എച്ചഒ ശ്രീജിത്ത് ടി യുടെ നേതൃത്വത്തിൽ എസ്ഐ ജയപ്രകാശ് , എഎസ്ഐ ദിലീപ് വർമ്മ , സിപിഒമാരായ അനൂപ് പി റ്റി , ശ്രീനിഷ് തങ്കപ്പൻ , ലിബിൻ എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം ഇന്നേ ദിവസം(06.10.2025) അറസ്റ്റ് ചെയ്തു. മേൽ നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.