21 September, 2025 08:15:37 PM


ഏറ്റുമാനൂർ നഗരസഭ ഏ ഗ്രേഡാക്കണം: ആവശ്യവുമായി എൻസിപി



ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭ ഏ ഗ്രേഡാക്കണമെന്ന ആവശ്യം ശക്തമാകുന്നു. മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ നടത്തിയ വൻ വികസന പ്രവർത്തനങ്ങളിൽ ഏറ്റുമാനൂരിന്റെ മുഖചായ തന്നെ മാറുകയും മുൻസിപ്പൽ വാർഡുകളുടെ എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ എന്തുകൊണ്ടും ഏ ഗ്രേഡിന് ഏറ്റുമാനൂർ മുൻസിപ്പാലിറ്റി അർഹതപ്പെട്ടിട്ടുണ്ടെന്ന്  എൻ സി പി ഏറ്റുമാനൂർ മണ്ഡലം കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് രഘു ബാലരാമപുരം അദ്യക്ഷത വഹിച്ചു. NCP സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസ്സിഡന്റ് ബെന്നി മൈലാടൂർ മുഖ്യ പ്രഭാഷണം നടത്തി, സംസ്ഥാന സെക്രട്ടറി കാണക്കാരി അരവിന്താക്ഷൻ, ജില്ലാ സെക്രട്ടറി P D വിജയൻ നായർ, കലാ സംസ്കൃതി ജില്ലാ പ്രസിഡന്റ് അഖിൽ, പ്രേകുമാർ കുമാരമംഗലം, അരുൺ, ഷൈജു ആർപ്പൂക്കര, ശ്രീനാഥ് തിരുവാർപ്പ്, മോഹൻദാസ് പള്ളിതാഴ, ബിനു അതിരമ്പുഴ എന്നിവർ സംസാരിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K