19 September, 2025 04:33:25 PM
ഏറ്റുമാനൂരിൽ ആംബുലൻസ് മറിഞ്ഞ് നേഴ്സ് മരിച്ചു ; 3 പേർക്ക് പരിക്ക്

ഏറ്റുമാനൂർ : ഏറ്റുമാനൂർ- പാലാ റോഡിൽ പുന്നത്തുറ കവലയിൽ ആംബുലൻസ് മറിഞ്ഞ് നേഴ്സ് മരിച്ചു. ഇടുക്കി നാരകത്താനം സ്വദേശി ജിതിൻ (45) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം 3 മണിയോടെയാണ് അപകടം. ഇടുക്കി കാഞ്ചിയാർ ഹോസ്പിറ്റലിൽ നിന്ന് രോഗിയുമായി വന്ന 108 ആംബുലൻസ് നിയന്ത്രണം വിട്ട് കാറുമായി ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ രോഗിക്കും ഒപ്പമുണ്ടായിരുന്നയാൾക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച നേഴ്സ് ജിതിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ഏറ്റുമാനൂർ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.