14 August, 2025 10:57:07 PM


ഉപദേശക സമിതി ഇടപെട്ടു; 24 മണിക്കൂറിനുള്ളിൽ വഴിവിളക്കുകൾ തെളിയിച്ച് നഗരസഭ



ഏറ്റുമാനൂർ: വഴിവിളക്കുകൾ മിക്കതും കണ്ണടച്ചതോടെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു ചുറ്റും കുറേനാളായി കൂരിരുട്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉപദേശക സമിതി നഗരസഭ  ചെയർപേഴ്സണ്‌ കൊടുത്ത  നിവേദനത്തിന് 24 മണിക്കൂറിനുള്ളിൽ ഫലം കണ്ടു.

ആഗസ്ത് 13നാണ് ഉപദേശകസമിതി പ്രസിഡന്റ്‌ പി കെ രാജൻ, സെക്രട്ടറി മഹേഷ്‌രാഘവൻ എന്നിവർ ഒപ്പിട്ട നിവേദനം നഗരസഭ അധ്യക്ഷ ലൗലി ജോർജിനും ഇലക്ട്രിസിറ്റി ബോർഡിനും നൽകിയത്. 14 ന് തന്നെ ക്ഷേത്രത്തിനു ചുറ്റുമുള്ള
എല്ലാ വഴി വിളക്കും ഹൈമാക്സ് ലൈറ്റുകളും നന്നാക്കി പരിസരം പ്രകാശപൂരിതമാക്കി നഗരസഭ മാതൃക കാട്ടി. വഴിവിളക്കുകളുടെ പരിപാലന ചുമതല തദ്ദേശ സ്ഥാപങ്ങൾക്കാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K