09 August, 2025 07:52:33 PM


വിദേശ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; തിരുമാറാടി സ്വദേശി അറസ്റ്റിൽ



ഏറ്റുമാനൂർ: വിദേശ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് പ്രതി അറസ്റ്റിൽ.  ഓസ്ട്രേലിയയിൽ  ജോലി മേടിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പട്ടിത്താനം ഭാഗത്തു താമസത്തിലുള്ള പരാതിക്കാരിയുടെയും പിതാവിന്റെയും പക്കൽ നിന്ന് 372000/- (മൂന്ന് ലക്ഷത്തി എഴുപത്തിരണ്ടായിരത്തി എഴുപത് രൂപ) വാങ്ങിയെടുത്ത് പണം തിരികെ കൊടുക്കാതെയും ജോലി തരപ്പെടുത്തി കൊടുക്കാതെയും വിശ്വാസ വഞ്ചന നടത്തി ചതി ചെയ്ത  സംഭവത്തിൽ ഏറ്റുമാനൂർ സ്റ്റേഷൻ  കേസ്സ് രജിസ്സറ്റർ ചെയ്ത് കേസ്സിലെ പ്രതിയായ പിറവം, തിരുമാറാടി, കാക്കൂർ, കുഴിവേലിക്കണ്ടത്തിൽ  ശരത്ത് ശശി എന്നയാളെ കോട്ടയം ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അൻസൽ എ. എസ്സ് ന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അഖിൽദേവ് എ. എസ്, ആഷ്ലി രവി, റെജിമോൻ സി.ടി, സ്പെഷ്യല്‍ സിപിഒ സുനിൽ കുര്യൻ, സിപിഒ മാരായ അനീഷ് വി.കെ, അജിത്ത് എം. വിജയൻ എന്നിവർ ചേർന്ന് 09.08.2025 തിയ്യതി എറണാകുളം മലയാറ്റൂർ ഭാഗത്തു നിന്നും അറസ്റ്റ് ചെയ്ത് 09.08.2025 തിയ്യതി കോടതിയിൽ ഹാജരാക്കിയിട്ടുള്ളതും കോടതി ഇയാളെ റിമാന്റ് ചെയ്തിട്ടുള്ളതുമാണ്.16/01/2024 തിയ്യതി മുതൽ 21/10/2024 തിയ്യതി വരെയുള്ള  കാലയളവിൽ പലപ്പോഴായി പ്രതി ശരത് ശശിയുടെയും, പ്രതിയുടെ സുഹൃത്ത്ന്റെയും അക്കൗണ്ടുകളിലേക്ക് ഗൂഗിൾ പേ വഴിയും അക്കൗണ്ട് മുഖാന്തരവും പണം അയച്ചുകൊടുക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K