03 August, 2025 08:22:53 PM
ഭിന്നശേഷിക്കാർക്ക് ഇനി ആയാസരഹിതമായി ഏറ്റുമാനൂരപ്പനെ ദർശിക്കാം

ഏറ്റുമാനൂർ: മഹാദേവക്ഷേത്രത്തിൽ ഭിന്നശേഷിക്കാർക്കു വേണ്ടി നിർമ്മിച്ച റാമ്പുകളുടെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവൻ നിർവഹിച്ചു. ഉദ്ഘാടനത്തിനു ശേഷം എന്‍ പദ്മകുമാര്‍, ഗൗരി പ്രദീപ് എന്നിവർ വീൽചെയറിലൂടെ മതിൽക്കകത്തു പ്രവേശിച്ചു. ക്ഷേത്രത്തിന്‍റെ തെക്ക് പടിഞ്ഞാറു ഭാഗത്ത് പുതുക്കി പണിത കവാടത്തിലൂടെ റാമ്പ് വഴി മതിൽക്കകത്ത് പ്രവേശിക്കുന്ന ഭിന്നശേഷിക്കാർക്ക് കൊടിമരച്ചുവട്ടിൽ എത്തി ഭഗവാനെ ദർശിക്കാൻ സാധിക്കും. തുടർന്ന് വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള റാമ്പിലൂടെ കൃഷ്ണൻ കോവിലിലേക്കും പ്രവേശിക്കാം.
ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ അഭിലാഷ്, ഉപദേശക സമിതി പ്രസിഡന്‍റ് പി.കെ. രാജൻ, സെക്രട്ടറി മഹേഷ് രാഘവൻ, വൈസ് പ്രസിഡന്‍റ് ഭുവനേന്ദ്രൻ, ഏറ്റുമാനൂർ നഗരസഭ കൗൺസിലറും പ്രതിപക്ഷ നേതാവുമായ ഇ.എസ്. ബിജു, ദേവസ്വം മരാമത്ത് അസിസ്റ്റന്‍റ് എഞ്ചിനീയർ അമൃത രാജീവ്, കൗൺസിലർമാരായ ബീന മുരളി, സുരേഷ് വടക്കേടം, രശ്മി ശ്യാം, ഉപദേശക സമിതി അംഗങ്ങളായ ആശ ജി നായർ, ഗോപകുമാർ, മണികണ്ഠൻ നായർ, ദേവദാസ്, വിജയകുമാർ, ബിനുകുമാർ, ഗുണശേഖരൻ, ബാലകൃഷ്ണൻ, മുൻ ഉപദേശക സമിതി സെക്രട്ടറി കെ.എന്‍. ശ്രീകുമാർ, രഘുനാഥൻ നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു..