20 July, 2025 10:22:49 AM


ഏറ്റുമാനൂരപ്പൻ കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫ അനന്തപദ്മനാഭ അയ്യരെ അനുസ്മരിച്ചു



ഏറ്റുമാനൂർ: ഏറ്റുമാനൂരപ്പൻ കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫ. കെ.ആർ.എ അയ്യരെ അനുസ്മരിച്ചു. നാൽപ്പത് വർഷക്കാലത്തെ അധ്യാപനത്തിലുടെ മൂന്ന് തലമുറകളെ നന്മയിലേക്ക് നയിച്ച അധ്യാപക ശ്രേഷ്ഠൻ  എന്നതിലുപരി സാമൂഹിക സാംസ്കാരിക ആധ്യാത്മിക രംഗങ്ങളിലെ നിറ സാന്നിധ്യമായ അയ്യർ സർ എന്ന അനന്തപദ്മനാഭ അയ്യരെ  ഏറ്റുമാനൂർ എസ് എം എസ് എം   പബ്ളിക് ലൈബ്രറി അനുസ്മരിച്ചു.  നൂറ്റിയെട്ട് വർഷം പാരമ്പര്യമുള്ള കേരളത്തിലെ തന്നെ മികച്ച ലൈബ്രറിയായ എസ് എം എസ് എം ലൈബ്രറിയുടെ ഒമ്പത് വർഷക്കാലത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം. ലൈബറിയുടെ ഇന്നത്തെ വളർച്ചയ്ക്ക് ഊടും പാവും നൽകിയ അയ്യർ സാർ ഇവിടെ  കരിയർ ഗൈഡൻസ് സെന്റർ വനിത വേദി, ബാലവേദി തുടങ്ങിയ പുതിയ ആശയങ്ങൾ അന്ന് നടപ്പിലാക്കി. പ്രസിഡന്റ് ജി.പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെകട്ടറി അഡ്വ. പി. രാജീവ് ചിറയിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. 

മുൻസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് പടികര, കോൺഗ്രസ് മണ്ഡലം   പ്രസിഡന്റ് ജോയി പൂവം നിൽക്കുന്നതിൽ, ഹിന്ദു മത പാഠശാല സംഘം പ്രസിഡന്റ് പ്രൊഫ. പി. എസ്.ശങ്കരൻ നായർ, ജനകീയ വികസന സമിതി പ്രസിഡന്റ്‌ ബി. രാജീവ്‌,മാധ്യമ പ്രവർത്തകൻ എ. ആർ.രവീന്ദ്രൻ ആക്കിത്തൊട്ടിയിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ എൻ. പി. തോമസ്,നേച്ചർ ക്ലബ്ബ് കമ്മറ്റി അംഗം ജെയിംസ് പുളിയ്ക്കൻ, കമ്മറ്റി അംഗങ്ങളായ പി. വി. വിനീത്കുമാർ,  അംബിക രാജീവ്‌,എ.പി സുനിൽ, ശ്രീകുമാർ വാലയിൽ, രാജു എബ്രഹാം ചൂണ്ട മലയിൽ, ഡോ രാകേഷ് പി.മൂസ്സത്, ഇ എൻ.ജയകുമാർ, രാധാകൃഷ്ണൻനായർ ഇഞ്ചക്കാട്ടിൽ, അൻഷാദ് ജമാൽ എന്നിവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K