07 July, 2025 07:43:21 PM
ഏറ്റുമാനൂർ ആശുപത്രിയുടെ ഐ പി ബ്ലോക്ക് പൊളിച്ചു വിൽക്കുന്നു

കോട്ടയം: ഏറ്റുമാനൂരിലുള്ള കോട്ടയം മെഡിക്കല്‍ കോളജ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഐ.പി. ബ്ലോക്ക് പൊളിച്ചു വില്‍ക്കുന്നതിനായി ലേലം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ജൂലൈ 30ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി 21200 രൂപ നിരദദ്രവ്യം അടച്ച് ടോക്കണ്‍ എടുക്കണം. അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് ലേലം നടത്തും. ഏതെങ്കിലും കാരണത്താല്‍ അന്നേദിവസം ലേലം ഉറപ്പിക്കാനാകാതെ വന്നാല്‍ ഓഗസ്റ്റ് ഏഴിന് ഒരു മണിക്കോ ഓഗസ്റ്റ് 18 ന് ഒരു മണിക്കോ പുനര്‍ ലേലം നടത്തും. വിശദവിവരത്തിന് ഫോണ്‍: 0481 2535573.