29 June, 2025 07:37:33 PM


വിജയത്തിൻ്റെ ജൈത്രയാത്ര തുടരുന്ന കെ.ഇ.സ്കൂൾ.- മന്ത്രി വി.എൻ. വാസവൻ



മാന്നാനം: കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന 'എക്സലൻഷ്യ 2025' ൽ അഖിലേന്ത്യാതല മത്സരപരീക്ഷകളിൽ ഉന്നത റാങ്കുകളും എസ്എസ്എൽസി, എച്ച് എസ് ഇ, ഐ സി എസ് സി, ഐ എസ് സി ബോർഡ് പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. കെ ഇ സ്കൂൾ പ്രിൻസിപ്പൽ റവ ഡോ ജെയിംസ് മുല്ലശ്ശേരി സി എം ഐ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ തുറമുഖ സഹകരണം ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു.

നിശ്ചയദാർഢ്യവും ലക്ഷ്യബോധവും കഠിനാധ്വാനവും കൈമുതലാക്കിയ കെ ഇ  സ്കൂൾ വിദ്യാർത്ഥികൾ പരിവർത്തനത്തിൻ്റെ പാഞ്ചജന്യം മുഴക്കുന്നുവെന്നും അങ്ങനെ   കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ ഹബ്ബായി മാന്നാനം മാറുന്നുവെന്നും ശ്രീ വി.എൻ വാസവൻ പറഞ്ഞു.വിദ്യാഭ്യാസ മേഖലയിൽ കെ ഇ സ്കൂൾ ഓരോ വർഷവും ചരിത്രം സൃഷ്ടിക്കുകയാണെന്നും വരും വർഷങ്ങളിലും ഇത് ആവർത്തിക്കട്ടെ എന്നും ബഹുമാനപ്പെട്ട മന്ത്രി ആശംസിച്ചു .

ചലച്ചിത്ര സംവിധായകനും നടനുമായ ജോണി ആൻറണി വിശിഷ്ടാതിഥിയായിരുന്നു. നമുക്ക് ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുന്ന ,നന്മയുള്ള മക്കളാവാൻ ,മനുഷ്യരാവാൻ വിദ്യാർത്ഥികൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നതായി, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചുകൊണ്ട് ജോണി ആൻറണി പറഞ്ഞു

മാന്നാനം ആശ്രമാധിപൻ റവ ഡോ കുര്യൻ ചാലങ്ങാടി സി എം ഐ , കെ ഇ റസിഡൻസ് പ്രിഫക്ട് റവ ഫാദർ ഷൈജു സേവിയർ സി എം ഐ, കെ ഈ സ്കൂൾ ബർസാർ റവ ഫാദർ ബിബിൻ ഒറ്റത്തങ്കൽ സി എം ഐ . പാലാ ബ്രില്യ ൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർ ശ്രീ സെബാസ്റ്റ്യൻ ജി.മാത്യു,പിടിഎ പ്രസിഡൻറ് അഡ്വക്കേറ്റ് ജയ്സൺ ജോസഫ്, വൈസ് പ്രസിഡൻ്റ് ശ്രീമതി ഇന്ദു.പി.നായർ ,സീനിയർ വൈസ് പ്രിൻസിപ്പൽ ശ്രീ ഷാജി ജോർജ്, വൈസ് പ്രിൻസിപ്പാൾ ശ്രീ റോയ് മൈക്കിൾ,  തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഉന്നത വിജയം കരസ്ഥമാക്കിയ  കുട്ടികളുടെ മാതാപിതാക്കളുടെ പ്രതിനിധിയായി ഡോക്ടർ നിഷ സി കെ സംസാരിച്ചു

 അഖിലേന്ത്യ പരീക്ഷയായ ജെ ഇ ഇ അഡ്വാൻസിൽ കേരളത്തിൽ ഒന്നാമത് എത്തിയ മാസ്റ്റർ അക്ഷയ് ബിജു, നീറ്റ് പരീക്ഷയിൽ ഒന്നാമത് എത്തിയ മാസ്റ്റർ ഷെഫിൻ മൻസൂർ കെ പി, ഐഐഎസ് ഇ ആർ  (IAT) ൽ അഖിലേന്ത്യാ തലത്തിൽ ഒന്നാമത് എത്തിയ മാസ്റ്റർ ജസ്വിൻ കുര്യാക്കോസ് എന്നിവർ അവരുടെ പഠനത്തെക്കുറിച്ചും സ്കൂൾ ദിന ഓർമ്മകളെക്കുറിച്ചും പറഞ്ഞതോടൊപ്പം സ്കൂൾ മാനേജ്മെൻ്റുംഅധ്യാപകരും അനധ്യാപകരും സഹവിദ്യാർത്ഥികളും നൽകിയ കരുതലും അനുഭവങ്ങളും പങ്കുവെച്ചു. ബോർഡ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ വാക്കുകൾ ഏറെ പ്രചോദനം നൽകുന്നവയായിരുന്നു


അതിരമ്പുഴ സെൻറ് അലോഷ്യസ് എച്ച് എസ്എസ്എൽ നിന്നും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ അനീഷ ജോഷിയെ അനുമോദിച്ചു. അഖിലേന്ത്യാതലത്തിൽ നടത്തുന്ന ജെ.ഇ ഇ അഡ്വാൻസ്, നീറ്റ് പരീക്ഷകളിൽ ഉന്നത റാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളോടൊപ്പം ബോർഡ് പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച 270 ൽ പരം വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. വിവിധ കലാസാംസ്കാരിക പരിപാടികൾ വേദിയുണർത്തിയ എക്സലൻസ് 20 25 വിജയിഘോഷം സ്കൂളിൻറെ അഭിമാന നിമിഷം ആയിരുന്നു എന്ന് പ്രിൻസിപ്പൽ റവ ഡോ ജെയിംസ് മുല്ലശ്ശേരി സി എം ഐ അറിയിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948