28 February, 2025 08:05:29 AM


ഏറ്റുമാനൂരിൽ മൂന്ന് പേർ ട്രെയിനിന്‍റെ മുന്നില്‍ ചാടി മരിച്ചു



ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ട്രെയിൻ തട്ടി മൂന്ന് പേർ മരിച്ച നിലയിൽ. പാറോലിക്കൽ ഗേറ്റിൽ നിന്ന് ഏകദേശം 500 മീറ്റർ കോട്ടയം ഭാഗത്തേക്ക്‌ മാറിയാണ് അപകടം. പത്തും പതിനഞ്ചും പ്രായമുള്ള രണ്ട് പെൺകുട്ടികളെയും ഒരു സ്ത്രീയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ 5.30 ന് നിലമ്പൂർ എക്സ്പ്രസ്സ്‌ ആണ് തട്ടിയത്. മൂന്ന് പേരും ട്രെയിനിന്റെ മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ലോക്കോപൈലറ്റ് പറഞ്ഞു. ഹോൺ അടിച്ചിട്ടും മാറിയില്ല.  അപകടശേഷം ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനില്‍ ട്രെയിൻ നിർത്തിയ ശേഷം അധികൃതരെ അറിയിക്കുകയായിരുന്നു. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാറോലിക്കൽ വടകര വീട്ടിൽ ഷൈനിയും മക്കളായ അലീന ഇവാനാ എന്നിവരാണ് മരിച്ചത്. കുട്ടികൾ തെള്ളകം ഹോളി ക്രോസ് വിദ്യാർത്ഥികളാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K