16 February, 2025 11:43:05 AM
'അടിച്ച് ഫിറ്റായി' മീൻവണ്ടിയുടെ ഡ്രൈവർ; റോഡരികിൽ കിടന്ന കാർ ഇടിച്ചു തെറിപ്പിച്ചു

ഏറ്റുമാനൂർ: ഏറ്റുമാനൂരില്‍ മീനുമായി വന്ന വാഹനം റോഡരികിൽ നിർത്തിയിട്ട കാർ ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ രാത്രി 12 മണിയോടെ കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപം പോസ്‌റ്റോഫീസിന് എതിര്‍വശത്താണ് അപകടം നടന്നത്. കാറിൽ വന്ന യാത്രക്കാർ വണ്ടി സൈഡിൽ നിർത്തിയ ശേഷം ചായ കുടിക്കാൻ തട്ടുകടയിലേക്ക് കേറിയ സമയം കോട്ടയം ഭാഗത്തു നിന്ന് ഏറ്റുമാനൂർ മാർക്കറ്റിലേക്ക് മീൻ കയറ്റി വന്ന വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
കാറിലെ യാത്രക്കാർ ചായ കുടിക്കാൻ ഇറങ്ങിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അതേസമയം മീൻ വണ്ടി ഡ്രൈവർ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിൻഭാഗം ഉൾപ്പെടെ കേടുപാടുകൾ സംഭവിക്കുകയും ടയർ പഞ്ചറാവുകയും ചെയ്തു.