15 February, 2025 09:08:12 AM


പാതിരാത്രിയിൽ ലോറി ഡ്രൈവർ നടുറോഡിൽ; ഒഴിവായത് വൻ ദുരന്തം



ഏറ്റുമാനൂർ : ലോറി ഡ്രൈവർ മദ്യപിച്ചു ലക്ക്കെട്ട് വീണു കിടന്നത് റോഡിന് നടുവിൽ. കൃത്യ സമയത്ത് നാട്ടുകാർ ഇടപെട്ടത് കൊണ്ട് വൻ അപകടം ഒഴിവായി. കഴിഞ്ഞ ദിവസം രാത്രി 11.30 ടെ എം സി റോഡിൽ ഏറ്റുമാനൂർ പട്ടിത്താനം കവലയ്ക്ക് സമീപമാണ് സംഭവം. 

തിരുവനന്തപുരം കൈതമുക്കിൽ നിന്നും എറണാകുളം ഭാഗത്തേക്ക്‌ പോകുകയായിരുന്നു ലോറി. തവളക്കുഴിയിൽ നിർത്തി ബാറിൽ നിന്നും മദ്യപിച്ച ശേഷം വാഹനം ഓടിച്ച് കുറച്ചു ദൂരം മുന്നോട്ടു പോയ ഡ്രൈവർ മൂത്രമൊഴിക്കാൻ പുറത്തേക്കിറങ്ങിയതാണ്. പക്ഷേ റോഡിൽ വീണുപോയി. റോഡിൽ വിലങ്ങനെ കിടന്ന ഡ്രൈവറെ ക്ലീനറും പിന്നാലെ വന്ന ലോറി ജീവനക്കാരും എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. 

മറ്റു വാഹനങ്ങളിലെത്തിയ ആളുകൾ പോലീസിനെ വിളിക്കാനുള്ള ശ്രമത്തിനിടയിൽ വണ്ടിയുടെ ക്ലീനർ ഇടപെട്ട് നാട്ടുകാരും മറ്റും ചേർന്ന് ഒടുവിൽ ഡ്രൈവറെ പിടിച്ചെഴുന്നേൽപ്പിച്ചു വണ്ടിയിൽ ഇരുത്തി. ഇതിനിടെ ക്ലീനറോട് താക്കോൽ മേടിച്ചു വണ്ടി ഓടിച്ചു പോകാൻ ഡ്രൈവർ ശ്രമിച്ചുവെങ്കിലും നാട്ടുകാർ തടയുകയായിരുന്നു. 

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. ക്ലീനർക്ക് ഡ്രൈവിംഗ് അറിയില്ലാത്ത കൊണ്ട് വണ്ടി നാട്ടുകാരിൽ ഒരാൾ  സൈഡിലേക്ക് ചേർത്തിട്ടു. പിന്നീട് വണ്ടിയുടെ ഉടമസ്ഥനെത്തിയാണ് വണ്ടി തിരികെ നൽകിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K