10 February, 2025 09:08:18 PM


മംഗളം എൻജിനീയറിംഗ് കോളേജിൽ എഐസിടിഇ സ്‌പോൺസേർഡ് ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം



ഏറ്റുമാനൂർ: മംഗളം കോളേജ് ഓഫ് എൻജിനീയറിംഗിൻ്റെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് വിഭാഗം "നാവിഗേറ്റിംഗ് ദി എനർജി ട്രാൻസിഷൻ - ക്ലൈമറ്റ് നെങ്ക്‌സ്‌സ്‌ : ഗ്രിഡ് ഗ്രീനിങ്ങിനുള്ള തന്ത്രങ്ങൾ" എന്ന വിഷയത്തിൽ 6 ദിവസത്തെ എ.ഐ.സി.ടി.ഇ അടൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം കോളേജിലെ ഡിജിറ്റൽ തിയേറ്ററിൽ  ആരംഭിച്ചു.

കിടങ്ങൂർ എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഇന്ദു.പി.നായർ പരിപാടി ഉദ്ഘാടനം ചെയ്‌തു. ചെയർമാൻ ഡോ. ബിജു വർഗീസ് അധ്യക്ഷനായിരുന്നു. പൂഞ്ഞാർ എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. എം.വി. രാജേഷ് മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ഡോ. വിനോദ് പി. വിജയൻ മുഖ്യ പ്രഭാഷണം നടത്തി.
മംഗളം കോളേജ് ഓഫ് എൻജിനീയറിംഗിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ. ഹണി ബേബി സ്വാഗതവും എ.ഐ.സി.ടി.ഇ സ്പോൺസേർഡ് എഫ്.ഡി.പി കോർഡിനേറ്റർ ഡോ. പ്രീതി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 50 ലധികം പേർ ചടങ്ങിൽ പങ്കെടുത്തു. എ.ഐ.സി.ടി.ഇ ‌സ്പോൺസർ ചെയ്യുന്ന എഫ്.ഡി.പി , ഊർജ സംക്രമണത്തിലും കാലാവസ്ഥ വ്യതിയാനത്തിലും അധ്യാപകരുടെ ഗവേഷണ വൈദഗ്‌ധ്യം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് പരിപാടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K