10 January, 2025 04:26:17 PM


ഏറ്റുമാനൂരിൽ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷവുമായി വ്യാപാരി ഒരുമ



ഏറ്റുമാനൂർ: വ്യാപാരികളുടെ  ഉല്ലാസത്തിനും സർഗ്ഗവാസനകൾ  ഉണർത്തുന്നതിനും ഏറ്റുമാനൂരിൽ രൂപീകരിച്ച കൂട്ടായ്മയായ 'വ്യാപാരി ഒരുമ'യുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. 

മായ റസ്റ്റോറന്റ് ഉടമ മനോജിന്റെ വസതിയിലാണ് ആഘോഷം നടന്നത്. നിലവിൽ വ്യാപാര മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്.  ബഹുരാഷ്ട്ര അന്താരാഷ്ട്ര ഭീമൻ കച്ചവടക്കാരുടെ കടന്നു വരവ് ചെറുകിട വ്യാപാരികളെ കൂടുതലായി ബാധിച്ചു. വ്യാപാര മേഖലയിൽ ഉണ്ടായിരിക്കുന്ന  പ്രതിസന്ധികളെ നേരിടാൻ കൊടിയുടെ നിറം മറന്ന് വ്യാപാരി സംഘടനകൾ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കണമെന്നും ഇല്ലെങ്കിൽ കാലക്രമേണ വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടറുകൾ അടയേണ്ട അവസ്ഥ ഉണ്ടാകുമെന്നും  മന്ത്രി പറഞ്ഞു.

മുതിർന്ന വ്യാപാരി അംഗം വി ജെ സെബാസ്റ്റ്യൻ വേകത്താനം  അധ്യക്ഷനായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ല  ജനറൽ സെക്രട്ടറി  എ കെ എൻ പണിക്കർ  പുതുവത്സര സന്ദേശം നൽകി. പി കെ അബ്ദുൽ സമദ്, ജി മനോജ് കുമാർ എന്നിവർ സംസാരിച്ചു. യോഗത്തിനുശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K