01 January, 2025 03:34:24 PM
'ഉണര്‍വ് 2025' പദ്ധതിയുമായി പുതുവര്‍ഷത്തെ വരവേറ്റ് ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍
ഏറ്റുമാനൂര്‍: നാടിന്‍റെ വികസനപ്രവര്‍ത്തനങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയ ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ ഇക്കുറിയും പുതുവര്‍ഷത്തെ വരവേറ്റത് 'ഉണര്‍വ്' പദ്ധതിയുമായി. അസോസിയേഷന്‍റെ ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ചാണ് ഈ ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഒരു കലണ്ടര്‍ രൂപത്തിലാക്കി 'ഉണര്‍വ് 2025' എന്ന പേരില്‍ ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം ഏറ്റുമാനൂര്‍ ടൌണിലെ പുതിയ ഓഫീസ് മന്ദിരത്തിന്‍റെ ഉദ്ഘാടനവും നടന്നു.
പ്രസിഡന്‍റ് ദിനേശ് ആര്‍ ഷേണായിയുടെ അധ്യക്ഷതയില്‍ പരിപാടികളുടെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജും 'ഉണര്‍വ് 2025' പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ മരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ്.വിശ്വനാഥനും നിര്‍വഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി ബി.സുനില്‍കുമാര്‍ 'ഉണര്‍വ് 2025' പദ്ധതികള്‍ വിശദീകരിച്ചു. പുതിയ ഓഫീസ് മന്ദിരം നഗരസഭാ കൗണ്‍സിലര്‍ രശ്മി ശ്യാം ഉദ്ഘാടനം ചെയ്തു. ഉണര്‍വ് പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ അരിയുടെ വിതരണം രക്ഷാധികാരി എം.എസ്.മോഹന്‍ദാസ് നിര്‍വഹിച്ചു.
2023 ഡിസംബറില്‍ മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്ത 'ഉണര്‍വ് 2024' പദ്ധതിപ്രകാരം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടനവധി അംഗീകാരങ്ങള്‍ ലഭിച്ചിരുന്നു. അസോസിയേഷന്‍ ട്രഷറര്‍ എന്‍.വിജയകുമാര്‍, സ്ത്രീശക്തി കണ്‍വീനര്‍ അമ്മിണി സുശീലന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ബാബു സംക്രാന്തിയും രജനിയും നയിച്ച മ്യൂസിക് നൈറ്റും സ്നേഹവിരുന്നും അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.