21 December, 2024 02:25:53 PM
എസ് എം എസ് എം പബ്ലിക് ലൈബ്രറിയില്‍ സാംസ്കാരിക സമ്മേളനവും പുസ്തക പ്രകാശനവും
ഏറ്റുമാനൂർ: ഏറ്റുമാനൂർ എസ് എം എസ് എം പബ്ലിക് ലൈബ്രറി നൂറ്റിയേഴ് വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ച് സംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിച്ച യോഗം പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തുമായ വിനു എബ്രഹാം ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം സെബാസ്റ്റ്യൻ വലിയ കാല രചിച്ച ഓർമ്മയുടെ പുസ്തകം എന്ന ആത്മകഥ, സാഹിത്യകാരനും മനശ്ശാസ്ത്രജ്ഞനുമായ ഡോ. ഫാദർ രാജു ജോർജ് തോട്ടത്തിലിന് നൽകി പ്രകാശനം ചെയ്തു. ലൈബ്രറി സെക്രട്ടറി അഡ്വ പി. രാജീവ് ചിറയിൽ, കൺവീനർ ഹരി ഏറ്റുമാനൂർ, കമ്മറ്റി അംഗം ഡോ വിദ്യ ആർ പണിക്കർ, ജില്ലാ പഞ്ചായത്ത് അംഗം പ്രൊ റോസമ്മ സോണി, സംവിധായകൻ അജി. കെ.ജോസ്, സാഹിത്യകാരൻ റഹ്മാൻ കിടങ്ങയം, അധ്യപക പ്രമുഖൻ ടി.ടി ജോസഫ്, വ്യാപാരി വ്യവസായി സമിതി ജില്ലാ സെകട്ടറി പി.എസ് കുര്യൻ, സെബാസ്റ്റ്യൻ വലിയ കാല, പ്രസാധക ജാൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.