12 December, 2024 07:18:45 PM


കുടുംബശ്രീ ജില്ലാ ബഡ്‌സ് കലോത്സവം; 'തില്ലാന 2024' ഡിസംബർ 13ന്



ഏറ്റുമാനൂർ : ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള സംസ്ഥാന സർക്കാർ സ്ഥാപനം ബഡ്‌സ് ബി.ആർ.സികളിലെ കുട്ടികളുടെ ജില്ലാതല കലോത്സവം 'തില്ലാന 2024' ഡിസംബർ 13ന് കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടക്കും. ഏറ്റുമാനൂർ ചൈതന്യ പാസ്റ്ററൽ സെന്ററിൽ മൂന്നു വേദികളിലായാണ് മത്സരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും.  ജില്ലയിലെ വിവിധ ബഡ്‌സ് ബി.ആർ.സി. സ്‌കൂളുകളിലെ നൂറു വിദ്യാർഥികൾ 21 മത്സരങ്ങളിൽ മാറ്റുരയ്ക്കും. ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷർ, കുടുംബശ്രീ ചെയർപേഴ്‌സൺമാർ, ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K