24 November, 2024 12:56:13 PM


നിയന്ത്രണം വിട്ട ബൈക്ക് വാനിൽ ഇടിച്ച് അപകടം; അതിരമ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം



കോതനല്ലൂർ: നിയന്ത്രണം നഷ്ടമായ ബൈക്ക് വാനിൽ ഇടിച്ച് അപകടം . യുവാവിന് ദാരുണാന്ത്യം . അതിരമ്പുഴ സ്വദേശി പേമലമുകളിൽ അനന്തു (28) വാണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരയോടെ കോട്ടയം–എറണാകുളം റോഡിൽ കോതനല്ലൂർ കളത്തൂർ കവലയിലാണ് അപകടം. 

എറണാകുളം ഭാഗത്തു നിന്നു പത്തനംതിട്ട ഭാഗത്തേക്കു പോകുകയായിരുന്ന വാനും എതിർദിശയിൽ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ ബൈക്കും തമ്മിലാണു കൂട്ടിയിടിച്ചതെന്നു പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികരായ 2 പേരും റോഡിൽ തെറിച്ചുവീണു. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചു. അപകടത്തെത്തുടർന്ന് ഏറ്റുമാനൂർ– കടുത്തുരുത്തി റോഡിൽ ഗതാഗതതടസ്സമുണ്ടായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K