07 October, 2016 03:26:44 PM
അതിരമ്പുഴ കാരിസ്ഭവനില്‍ കരുണാനുഭവ കണ്‍വന്‍ഷന് നാളെ തുടക്കം കുറിക്കും
അതിരമ്പുഴ കാരിസ് ഭവനില്‍ ഇരുപത്താറാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 8 മുതല്‍12 വരെ തീയതികളില്‍ കരുണാനുഭവ കണ്‍വന്‍ഷന്‍ ഒരുക്കിയിയിരക്കുന്നു. വി.ഫ്രാന്‍സിസ് സാലസിന്‍റെ മിഷനറിമാര്‍ കഴിഞ്ഞ 26 വര്‍ഷമായി വചന ശുശ്രൂഷ ചെയ്യുന്ന കാരിസ്ഭവന്‍ ധ്യാനകേന്ദ്രത്തില്‍ അനേകായിരങ്ങള്‍ക്ക് ജീവിത നവീകരണത്തിനും ദൈവിക സത്യങ്ങള്‍ മനസിലാക്കി വചനത്തില്‍ വളരുവാനും സൗഖ്യം സ്വന്തമാക്കുവാനും ഉപകരിക്കുന്ന രീതിയിലാണ് കണ്‍വെന്‍ഷന്‍.
8ന് രാവിലെ 11.30ന് വിജയപുരം രൂപതാ മെത്രാന്‍ റൈറ്റ് റവ.ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഇദ്ദേഹത്തിന്‍റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും നടക്കും. ധ്യാനദിവസങ്ങലില്‍ ദിവ്യബലി, വചന പ്രഘോഷണം, സൗഖ്യാരാധന, മദ്ധ്യസ്ഥപ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കും. രോഗികളുടെ മേല്‍ ധ്യാന ദിവസങ്ങളില്‍ വൈദികര്‍ കൈ വച്ചു പ്രാര്‍ത്ഥിക്കും. കുമ്പസാരം, കൗണ്‍സിലിംഗ് എന്നിവയ്ക്ക് സൗകര്യമുണ്ടായിരിക്കും. രോഗികള്‍ക്ക് പ്രത്യേക സൗകര്യങ്ങളുെ ക്രമീകരിച്ചിട്ടുണ്ട്.
12ന് സൗത്ത് വെസ്റ്റ് ഇന്ത്യാ പ്രൊവിന്‍സ് സുപ്പീരിയര്‍ റവ.ഡോ.ബെന്നി കുറ്റനാല്‍ സമാപന ദിവ്യബലിയും അനുഗ്രഹപ്രഭാഷണവും നടത്തും. വിജയപുരം രൂപതാ വികാരി ജനറാള്‍ ഫാ.സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍, ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍, ഫാ.കുര്യന്‍ കാരിക്കല്‍, ഫാ. ബോസ്കോ ഞാളിയത്ത്, ഫാ. ടോമിച്ചന്‍ പുളിന്താനം, ഫാ.ജേക്കബ് മഞ്ഞളി, ഫാ.ഷാജി തുമ്പേച്ചിറയില്‍, ഫാ.അനീഷ് മുണ്ടിയാനിക്കല്‍, ഫാ.ഡിജോ കോയിക്കര, ഫാ.ബിജില്‍ ചക്യത്ത്, സി.ടെസ്ലിന്‍, ബ്രദര്‍ സന്തോഷ് കരുമാത്തറ, ബ്രദര്‍ റെജി കൊട്ടാരം എന്നിവര്‍ പങ്കെടുക്കും.
കണ്‍വന്‍ഷന്‍റെ വിജയകരമായ നടത്തിപ്പിന് ഫാ.അനീഷ് മുണ്ടിയാനിക്കല്‍ (ഫോണ്‍ - 8547186103) കണ്‍വീനറായും സണ്ണി വെട്ടിക്കാട്ട്, അഡ്വ.സാനി പകലോമറ്റം എന്നിവര്‍ ജോയിന്‍റ് കണ്‍വീനര്‍മാരായും അന്തോനിച്ചന്‍മാനാട്ട് ട്രഷററായും കമ്മറ്റി പ്രവര്‍ത്തിച്ചുവരുന്നു.