03 October, 2024 07:31:35 AM
ചൂരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഇന്ന് മുതൽ
ഏറ്റുമാനൂര്‍: ചൂരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രി ഇന്ന് മുതൽ ഒക്ടോബർ 13 വരെയുള്ള ദിവസങ്ങളിൽ ആഘോഷിക്കും. ഇന്ന് വൈകിട്ട് ഭജൻസ്, നാളെ രാവിലെ ദേവീ മാഹത്മ്യപാരായണം, വൈകിട്ട് നാമസങ്കീർത്തനം, ഒക്ടോബർ 5 ന് രാവിലെ ദേവീ മാഹത്മ്യപാരായണം, വൈകിട്ട് ഭജൻസ്, 6 ന് രാവിലെ ദേവീ മാഹത്മ്യപാരായണം, വൈകിട്ട് ഭരതനാട്യം, 7 ന് രാവിലെ നാരായണീയ പാരായണം, വൈകിട്ട് ഭജൻസ്, 8 ന് രാവിലെ നാരായണീയ പാരായണം വൈകിട്ട് ഭരത നാട്യം, 9 ന് രാവിലെ ദേവീ ഭാഗവത പാരായണം വൈകിട്ട് ഭജൻസ് എന്നിവയാണ് പ്രധാന പരിപാടികൾ.
10 ന് രാവിലെ ദേവീഭാഗവത പാരായണം, വൈകിട്ട് ഗ്രന്ഥമെഴുന്നുള്ളിപ്പ്, പൂജവെയ്പ്, ദീപാരാധന, പൂജ, വൈകിട്ട് സംഗീത സദസ്, 11 ന് രാവിലെ ഭദ്രകാളീ മാഹാത്മ്യം വൈകിട്ട് നൃത്തനൃത്ത്യങ്ങൾ, 12 ന് രാവിലെ ദേവീഭാഗവത പാരായണം, വൈകിട്ട് തിരുവാതിരകളി, 13 ന് രാവിലെ ഗുരു, ഗണപതി, സരസ്വതി, വേദവ്യാസൻ, ദക്ഷിണമൂർത്തി എന്നിവർക്ക് പ്രത്യേക പൂജകൾ, ദീപാരാധന, പൂജയെടുപ്പ്, വിദ്യാരംഭം, കരോക്ക ഭക്തിഗാനമേള എന്നിവയാണ് പരിപാടികൾ.