02 October, 2024 09:11:47 PM


ബൊമ്മക്കൊലു ഒരുങ്ങി; മഹാനവരാത്രി ആഘോഷങ്ങൾക്ക് നാളെ തുടക്കം



കോട്ടയം: ബൊമ്മക്കൊലു ഒരുങ്ങി, മഹാനവരാത്രി ആഘോഷങ്ങൾക്ക് നാളെ തുടക്കം. ഈ വർഷത്തെ മഹാ നവരാത്രി ആഘോഷങ്ങൾക്ക്  നാളെ തുടക്കമാകും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയത്ത് തിരുനക്കര ബ്രാഹ്മണ സമൂഹം മഠം വനിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബൊമ്മക്കൊലു ഒരുക്കി. ഒൻപതു തട്ടുകളിലായി ദേവീ ദേവന്മാരുടെയും, മരപ്പാച്ചിയുടെയും ബൊമ്മകൾ ഒരുക്കി അലങ്കരിച്ചു കൊണ്ട് പൂജിക്കുന്നതിനാണ് ബൊമ്മക്കൊലു തയ്യാറാക്കുന്നത്. നന്മയും, തിന്മയും തമ്മിലുള്ള യുദ്ധത്തിൻ്റെ ഒമ്പത് രാത്രികളെയാണ് നവരാത്രികൾ കൊണ്ട് കണക്കാക്കുന്നത്പത്താം ദിവസം നന്മയുടെ വിജയത്തോടെ പര്യവസാനിക്കുന്നു. കോട്ടയം തിരുനക്കര ബ്രാഹ്മണ സമൂഹ മഠത്തിൽ നവരാത്രി മഹോത്സവം നാളെ രാവിലെ 10 ന് ഗണപതിഹോമം, 10:30 മുതൽ ലളിതാസഹസ്രനാമാർച്ചന, കന്യാപൂജ, സുമംഗലി പൂജയോടു കൂടി ആരംഭിക്കും. തുടർന്ന് ഒക്ടോബർ 12 ശനിയാഴ്ച വിജയദശമിയോടു കൂടിയാണ് ആഘോഷങ്ങൾ അവസാനിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K