14 September, 2024 02:07:52 PM
അയ്മനം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ആറാട്ടും തിരുവോണ തൊഴീലും നാളെ

കോട്ടയം: അയ്മനം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഞായറാഴ്ച ആറാട്ടോടെ പരിസമാപ്തി. തിരുവോണ ദിവസമായ ഞായറാഴ്ച രാവിലെ 7.30 മുതൽ ദർശന പ്രാധാന്യമുള്ള തിരുവോണ തൊഴീൽ നടക്കും. വൈകിട്ട് ആറാട്ട്. ചലചിത്ര പിന്നണി ഗായിക ദുർഗാ വിശ്വനാഥും സംഘവും അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.
ആറാം ഉത്സവ ദിവസമായിരുന്ന ഇന്നലെ നടന്ന അയ്മനം പൂരം ദർശിക്കാൻ നൂറ് കണക്കിന് ആളുകളാണ് ക്ഷേത്രത്തിൽ എത്തിയത്. തിരുവാണിക്കാവ് രാജഗോപാലാണ് അയ്മനത്തപ്പൻ്റെ തിടമ്പേറ്റിയത്.