12 September, 2024 06:58:04 PM


പട്ടിത്താനം-മണർകാട് ബൈപാസിൽ ഓടയും നടപ്പാതയും



ഏറ്റുമാനൂർ: പട്ടിത്താനം മണർകാട് ബൈപാസിൽ പട്ടിത്താനം മുതൽ പാറകണ്ടം വരെയും പാറകണ്ടം മുതൽ പൂവത്തുംമൂട് വരെയും ഏറ്റുമാനൂർ-പൂഞ്ഞാർ റോഡിൽ സെൻട്രൽ ജംഗ്ഷൻ മുതൽ പാറകണ്ടം ജംഗ്ഷൻ വരെയും നടപ്പാതയും അരികു ചാലും നിർമിക്കാനുള്ള പ്രവർത്തികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 550 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായിരുന്നു. 420 ലക്ഷം രൂപയുടെ ഭാഗിക സാങ്കേതികാനുമതി ലഭ്യമാക്കി നിർമാണം പുരോഗമിക്കുകയാണ്. 99.84 ലക്ഷം രൂപ ചെലവിൽ 12 സോളാർ ബ്ലിങ്കറുകളും പട്ടിത്താനം മുതൽ പാറകണ്ടം വരെ റോഡിനു ഇരുവശവും 100 സോളാർ ലൈറ്റുകളും സ്ഥാപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K