11 September, 2024 10:57:49 AM


ഉമ്മൻ ചാണ്ടി സ്മൃതി മണ്ഡപവും പരിസരവും വൃത്തിയാക്കി സിപിഎം പ്രവർത്തകർ



ഏറ്റുമാനൂർ സിപിഎം ബ്രാഞ്ച് സമ്മേളനത്തിന്‍റെ ഭാഗമായി ഉമ്മൻ ചാണ്ടി സ്മൃതി മണ്ഡപവും പരിസരവും വൃത്തിയാക്കി പാർട്ടി പ്രവർത്തകർ. അതിരമ്പുഴ നാൽപ്പാത്തിമല അമ്മച്ചിമുക്ക് ഭാഗത്തു കാട് പിടിച്ചു കിടന്ന സ്മൃതി മണ്ഡപവും പരിസരവുമാണ് വൃത്തിയാക്കിയത്. സിപിഎം നാൽപ്പാത്തിമല ബ്രാഞ്ച് സമ്മേളനത്തിന്‍റെ ഭാഗമായി കൊടി തോരണങ്ങൾ കെട്ടുന്നതിനിടെയാണ് വൃത്തിയാക്കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K