06 September, 2024 07:45:55 PM
ഏറ്റുമാനൂരില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; സ്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്
ഏറ്റുമാനൂര്‍: എം സി റോഡില്‍ പാറോലിക്കല്‍ കൈതമല പളളിക്ക് സമീപം കെ എസ് ആര്‍ ടി സി ബസും കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. പരിക്കേറ്റ അമ്മഞ്ചേരി സ്വദേശി ജോർജിനെ തെളളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏഴു മണിയോടു കൂടിയായിരുന്നു അപകടം. ഏറ്റുമാനൂര്‍ ഭാഗത്തു നിന്ന് വന്ന കെ എസ് ആര്‍ ടി സി ബസില്‍ എതിര്‍ ദിശയില്‍ വന്ന കാറ്‍ ഇടിച്ച ശേഷം സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.